24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • മീൻ പിടിക്കാൻ പോയ യുവാവ് ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
Uncategorized

മീൻ പിടിക്കാൻ പോയ യുവാവ് ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ നൂറനാട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ് ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കി ജീവൻ രക്ഷിക്കാനായില്ല. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു.

Related posts

കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

Aswathi Kottiyoor

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

Aswathi Kottiyoor

ഞൊടിയിടയിൽ എല്ലാം നടന്നു, ആരും ഒന്നുമറിഞ്ഞില്ല; കടയ്ക്ക് മുന്നിൽ കെട്ടിയ നായക്കുട്ടിയെ വണ്ടിയിൽ കടത്തി, പരാതി

Aswathi Kottiyoor
WordPress Image Lightbox