പാലക്കാട് : കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയിൽ കുട്ടിയെ കണ്ടില്ല. വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചിരിക്കുകയായിരുന്നു.
- Home
- Uncategorized
- കൊല്ലങ്കോട് നിന്ന് കാണാതായ 10-ാം ക്ലാസുകാരനെ കണ്ടെത്തി, ഫലം കണ്ടത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം