26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം; അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങളടക്കം പ്രമുഖർ; സംസ്കാരം വൈകിട്ട്
Uncategorized

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം; അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങളടക്കം പ്രമുഖർ; സംസ്കാരം വൈകിട്ട്

കൊച്ചി : കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാൻ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ മേഖലയിലെ പ്രമുഖരെല്ലാമെത്തി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം മലയാള സിനിമയുടെ അമ്മക്ക് ആദരം അർപ്പിക്കാൻ വന്നു.

സംസ്ഥാന സർക്കാരിനായി മന്ത്രി പി രാജീവ് റീത്ത് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാലുമണിയോടെ വിട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Related posts

ഡൽഹിയിൽ കോവിഡ് ഉയരുന്നു: പോസിറ്റിവിറ്റി നിരക്ക് 18.5%; രാജ്യത്ത് 3,038 പുതിയ കേസുകൾ.*

Aswathi Kottiyoor

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി, ഒറ്റ സന്ദേശം; പാഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ഏഴ് മത്സ്യത്തൊഴിലാളികളെ

Aswathi Kottiyoor

10 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനം വൈകുന്നു

Aswathi Kottiyoor
WordPress Image Lightbox