24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി 53 കാരി, വലതു കൈ അറ്റു; സംഭവം ദില്ലി മെട്രോ സ്റ്റേഷനിൽ
Uncategorized

ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി 53 കാരി, വലതു കൈ അറ്റു; സംഭവം ദില്ലി മെട്രോ സ്റ്റേഷനിൽ


ദില്ലി: ദില്ലി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രി. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ദാരുണമായ സം​ഭ​വം. അപകടത്തെ തുടർന്ന് ദില്ലി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏറെ നേരം ത​ട​സ​പ്പെ​ട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാർ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ പറഞ്ഞു. ദില്ലിയിലെ റി​താ​ല​യി​ല്‍ നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related posts

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം തടവ്

Aswathi Kottiyoor

5 വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കർക്കിടക കഞ്ഞി ചമ്മന്തി ഫെസ്റ്റ് നടന്നു

Aswathi Kottiyoor
WordPress Image Lightbox