കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന് മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന് മാല കവര്‍ന്ന കേസിലുമാണ് സുകന്യ പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ നോക്കി വെച്ചശേഷം വീടുകളിലെത്തി മാല കവരുന്നത് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് സുകന്യയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
- Home
- Uncategorized
- ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ നോക്കിവയ്ക്കും, ശേഷം വെള്ളം ചോദിച്ചെത്തി മാല കവർച്ച; യുവതി പിടിയിൽ