27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മെയ്ഡൽ പേൾ ആശുപത്രി പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു
Uncategorized

മെയ്ഡൽ പേൾ ആശുപത്രി പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു


മുൻപ് പേൾ ആശുപത്രി എന്നറിയപ്പെട്ടിരുന്ന മെയ്ഡൽ പേൾ ആശുപത്രി ഇന്ന് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു. ആശുപത്രിയുടെ പുനർനാമകരണവും ലോഗോ പ്രകാശനവും മറ്റു പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങും നടന്നു.പേൾ ആശുപത്രി കഴിഞ്ഞ 30 വർഷത്തോളം കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി സമർപ്പിത സേവനം ആത്മാർത്ഥയോട് കൂടി പൂർത്തീകരിച്ചിട്ടുണ്ട്. എൻ.കെ.പ്രേമചന്ദ്രൻ (എം.പി), സി.ആർ.മഹേഷ് (എം.എൽ.എ), മുനിസിപ്പൽ ചെയർമാൻ രാജു, എം. മൈഥീൻ കുഞ്ഞു ഐ.പി.എസ്. (റിട്ട.) എ.കെ.ഹഫീസ്, മൈഥീൻ കുഞ്ഞു, നിഖിൽ രഞ്ജി പണിക്കർ, കെ.സി.രാജൻ, അൻസാർ, സുസൻ കോടി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മെയ്ഡൽ പേൾ ആശുപത്രിയിലെ പുതിയ സേവനങ്ങളും സൗകര്യങ്ങളും, രോഗികൾക്കുള്ള സൂപ്പർ പ്രീമിയം മുറികളും, സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളും മറ്റ് പുതുക്കിയ സൗകര്യങ്ങളെ കുറിച്ചും മാനേജിങ് ഡയറക്ടർ ഡോ. ഷാജിന വിശദീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. നബിൽ നസീർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സിറാജ് പുല്ലയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷെറിൻ നസീർ, സി.ഒ.ഒ. അധേർഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നല്കുന്നതിനായുള്ള മെയ്ഡൽ പേൾ ആശുപത്രിയുടെ പ്രതിജ്ഞയിൽ ഈ പുനർനിർമാണം ഒരു പ്രധാന നാഴികക്കല്ലാണ്. ആശുപത്രിയിൽ മെച്ചപ്പെടുത്തിയ സ്വകര്യങ്ങളും സേവനങ്ങളും ഉപയോഗിച്ച്‌ വരും വർഷങ്ങളിൽ തങ്ങളുടെ മികവിന്റെ പാരമ്പര്യം തുടരാൻ മെയ്ഡൽ പേൾ ആശുപത്രി ഒരുങ്ങിരിക്കുന്നു.

Related posts

ബൈക്ക് കത്തി മരിച്ച യുവാക്കൾ കോഴിക്കോട് സ്വദേശികൾ; ശബ്ദം കേട്ട് നോക്കിയപ്പോൾ ബൈക്ക് കത്തുകയായിരുന്നു;ദൃക്സാക്ഷി

Aswathi Kottiyoor

കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ സി.പി.എമ്മില്‍ നടപടി, നാല് പേരെ പുറത്താക്കി

Aswathi Kottiyoor

മദ്യപിച്ചെത്തി, കലുങ്കിലിരുന്നവരുമായി വഴക്ക്; കൊല്ലത്ത് യുവാക്കളുടെ തമ്മിൽ തല്ല്, 4 പേർക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox