24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം
Uncategorized

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി ന്യൂസിനോട് പറഞ്ഞു.

ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

ലളിതവും പ്രൗഢഗംഭീരവും ; മിഴിവേകി ഓഗ്‌മെന്റഡ് റിയാലിറ്റിയും

Aswathi Kottiyoor

രഹസ്യ അക്കൗണ്ടിലൂടെ സിപിഐഎം കോടികൾ നിക്ഷേപിച്ചു; കരുവന്നൂരിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇ.ഡി

Aswathi Kottiyoor

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ വന്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Aswathi Kottiyoor
WordPress Image Lightbox