ലണ്ടൻ: കാൻസർ ചികിത്സാ രംഗത്ത് നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ്-19 വാക്സിൻ വികസിപ്പിച്ച എംആർഎൻഎ-4359 മോഡേണ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിനായി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ആരോഗ്യമുള്ള കോശങ്ങളും ട്യൂമർ കോശങ്ങളും തിരിച്ചറിയാൻ രോഗപ്രതിരോധ സംവിധാനത്തിന് നിർദ്ദേശം നൽകാൻ mRNA സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.