23.8 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ‘ജോലിഭാരം അന്നയെ തളർത്തി; ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ’; വെളിപ്പെടുത്തലുമായി സുഹൃത്ത്
Uncategorized

‘ജോലിഭാരം അന്നയെ തളർത്തി; ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ’; വെളിപ്പെടുത്തലുമായി സുഹൃത്ത്

അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. 18 മണിക്കൂർ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആൻമേരി

അന്ന ശനി ,ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂർ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി ആൻ മേരി പറഞ്ഞു. തുടർച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന ജോലിയെടുത്തിരുന്നു. ഇടവേളകളില്ലാതെയായിരുന്നു അന്ന തൊഴിലിടത്ത്. സന്തോഷിക്കാൻ മാത്രം അന്നയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. ജോലി നിർത്തുന്നുവെന്ന് പലരോടും അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് ആൻ മേരി പറയുന്നു.

Related posts

കെജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ പിണറായിക്ക് നെഞ്ചിടിപ്പ്, പിണറായിക്കും അതേ ഗതി വരും: പി സി ജോർജ്

Aswathi Kottiyoor

മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

മാനന്തവാടിയിൽ 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍, നിരീക്ഷണം ശക്തമാക്കി എക്സൈസ്

Aswathi Kottiyoor
WordPress Image Lightbox