24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ശ്രീക്കുട്ടി ലഹരിക്കടിമ; തെളിവുണ്ടെന്ന് ഭര്‍ത്താവ് അഭീഷ് രാജ്
Uncategorized

ശ്രീക്കുട്ടി ലഹരിക്കടിമ; തെളിവുണ്ടെന്ന് ഭര്‍ത്താവ് അഭീഷ് രാജ്

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് പറഞ്ഞു.

ശ്രീക്കുട്ടി സേലത്ത് പഠിക്കാന്‍ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നും അഭീഷ് രാജ് പറഞ്ഞു. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് ഭര്‍ത്താവ് അഭീഷ് രാജിന്റെ പ്രതികരണം.

Related posts

ഓപ്പറേഷൻ ഡി ഹണ്ട്: തൃശൂരിൽ 14 ദിവസത്തിനുള്ളില്‍ പിടിയിലായത് 312 പേർ

Aswathi Kottiyoor

ബൈക്ക് സൈക്കിളിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; യുപിയിൽ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു

Aswathi Kottiyoor

പത്തനാപുരത്ത് രക്ഷിതാക്കള്‍ മൊബൈല്‍ നല്കാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox