ADVERTISEMENT
ഊരകം, ഇരിങ്ങാലക്കുട എന്നീ രണ്ടു സ്ഥലങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ബസുകള്‍ വഴിതിരിഞ്ഞു പോയാണ് സര്‍വീസ് നടത്തിവരുന്നത്. ബുധനാഴ്ച മുതല്‍ വെള്ളാങ്ങല്ലൂര്‍ പ്രദേശത്തും റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമാനുസൃത സമയ പ്രകാരം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിന്നിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ ഠാണാ വരെയും കോണ്‍ക്രീറ്റിങ് നടന്നുവരികയാണ്. ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെയാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കോണത്തുകുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിങ് പണികള്‍ ആരംഭിച്ചത്. ബസുടമകളുമായി ചര്‍ച്ച പോലും നടത്താതെ കെ.എസ്.ഡി.പിയുടെ അനുമതി വാങ്ങിയാണ് പണി ആരംഭിച്ചത്. ഇതുമൂലം ബസുകള്‍ക്ക് സമയത്തിന് ഓടിയെത്താന്‍ സാധിക്കില്ലെന്നാണ് പരാതി.