24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു
Uncategorized

കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു


കൊച്ചി: കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു.
എറണാകുളം റൂറൽ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേർ പിടിയിലായതും. റൂറൽ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു കാലടി ബസ് സ്റ്റാൻഡ് പരിസരത്ത് പരിശോധന നടത്തിയത്.

അസമിലെ ഹിമാപൂരിൽ നിന്നാണ് നൗകാവ് സ്വദേശികളായ ഗുൽസാർ ഹുസൈൻ, അബു ഹനീഫ്, മുജാഹിൽ ഹുസൈൻ എന്നിവർ മയക്കുമരുന്നുമായി എത്തിയത്. തൃശൂരിൽ ട്രെയിനിറങ്ങി ബസ്സിൽ കാലടിയെത്തി. ഒൻപത് സോപ്പുപെട്ടികളിലായാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴ് സോപ്പുപെട്ടി ബാഗുകളിലും രണ്ടെണ്ണം അടിവസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ചു. 10 ഗ്രാം വീതം ഡപ്പികളിലാക്കി 3000 രൂപ നിരക്കിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. ജില്ലയിൽ സമീപകാലത്തെ വലിയ ഹെറോയിൻ വേട്ടയാണ് ഇത്.

Related posts

തീപാറും കലാശപ്പോര്! ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം.

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

സമ്പുഷ്ട അരിക്ക് ചമ്പ പകരമാകില്ലെന്ന് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox