23.8 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • രണ്ട് മാസമായുള്ള മോഹവിലയ്ക്കൊടുവിൽ കൂപ്പുകുത്തി റബ്ബർ വില; കർഷകർക്ക് നിരാശ
Uncategorized

രണ്ട് മാസമായുള്ള മോഹവിലയ്ക്കൊടുവിൽ കൂപ്പുകുത്തി റബ്ബർ വില; കർഷകർക്ക് നിരാശ

കോട്ടയം: കർഷകർക്ക് നിരാശയായി റബ്ബർ വില ഇടിഞ്ഞു. അപ്രതീക്ഷിതമായി ഉയർന്ന റബ്ബർ വിലയാണ് അതിവേഗത്തിൽ കുറയുന്നത്.
കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വില ഇതോടെ 221ലേക്ക് കൂപ്പുകുത്തി. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയർന്ന നിലയിലായിരുന്നു റബ്ബർ വില. റെക്കോർഡ് വിലയായ 255 രൂപ വരെ എത്തിയപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ക‍‍ർഷക‍ർക്ക്. വില ഉയർന്ന് നിന്ന സമയത്ത് മഴയായിരുന്നതിനാൽ കാര്യമായ നേട്ടമുണ്ടാക്കാൻ കർഷകർക്ക് കഴിഞ്ഞിരുന്നില്ല.

മഴ മാറി കൂടുതൽ ഷീറ്റ് അടിക്കാൻ തുടങ്ങിയതോടെയാണ് വില കുത്തനെ കൂപ്പുകുത്തുന്നത്. ഉത്പാദനത്തിന് അനുസരിച്ച് വില സ്ഥിരത ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. അന്താരാഷ്ട്ര വിപണിയെ ബാധിച്ച കണ്ടെയ്നർ സമരത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തി തുടങ്ങിയതും ക‍ർഷകർക്ക് തിരിച്ചടിയായി.

Related posts

പേരാവൂർ സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മകൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മുത്തശിയെയും അച്ഛന്‍റെ മൃതദേഹവും

Aswathi Kottiyoor

മഴ അറിയിപ്പിൽ മാറ്റം, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത; ഒപ്പം കാറ്റും

Aswathi Kottiyoor
WordPress Image Lightbox