24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഎമ്മിൽ പ്രതിഷേധം
Uncategorized

സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഎമ്മിൽ പ്രതിഷേധം


പയ്യന്നൂർ: വിഭാഗീയത രൂക്ഷമായ പയ്യന്നൂർ സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി പോസ്റ്റർ പ്രതിഷേധം. സാമ്പത്തിക തിരിമറിയുടെ പേരിൽ നടപടിയെടുത്ത നേതാവിനെ പയ്യഞ്ചാലിൽ ബ്രാഞ്ച് സെക്രട്ടറിയാക്കിയതാണ് പോസ്റ്റർ പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നേതാവിനെ സാമ്പത്തിക തിരിമറി ആരോപണം ഉയർന്നതിനെ തുടർന്ന് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷം തരംതാഴ്ത്തിയിരുന്നു. സ്ഥാപനം ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.

ബ്രാഞ്ചിൽ സജീവമായിരുന്ന നേതാവിനെ ഇന്നലെ ചേർന്ന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിനെതിരെയാണ് ഒരു വിഭാഗം പോസ്റ്ററുകൾ ഇറക്കിയത്. വ്യാജ ആരോപണത്തിന്റെ പേരിൽ നടപടി എടുത്തതിന് സഹകരണ സ്ഥാപനത്തിനെതിരെ നേതാവ് കേസ് നൽകിയിരുന്നു. തിരിമറി നടത്തിയിട്ടില്ലെന്നും പോസ്റ്ററുകൾക്ക് പിന്നിൽ ചില വ്യക്തികളുടെ താത്പര്യങ്ങളെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.

Related posts

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ

Aswathi Kottiyoor

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor

രോഹിത്-ഹാര്‍ദ്ദിക് വിവാദങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി

Aswathi Kottiyoor
WordPress Image Lightbox