24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • മദ്യ ലഹരിയിൽ പൊലീസിനെ ആക്രമിച്ചത് പത്ത് പേർ, എസ്ഐക്ക് ഉൾപ്പെടെ പരിക്ക്; അന്വേഷണം തുടങ്ങിയതോടെ എല്ലാവരും ഒളിവിൽ
Uncategorized

മദ്യ ലഹരിയിൽ പൊലീസിനെ ആക്രമിച്ചത് പത്ത് പേർ, എസ്ഐക്ക് ഉൾപ്പെടെ പരിക്ക്; അന്വേഷണം തുടങ്ങിയതോടെ എല്ലാവരും ഒളിവിൽ


കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന്
കൊയിലാണ്ടി പൊലീസ് അറിയിച്ചു.

Related posts

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

Aswathi Kottiyoor

നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ കോയമ്പത്തൂരിൽ പിടിയിൽ

Aswathi Kottiyoor

വർഷങ്ങളായി ദുബായിൽ, അറസ്റ്റ് ചെയ്ത് പാക്ക് പട്ടാളം; മലയാളി കറാച്ചി ജയിലിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox