24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • സ്‌കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് കാൽ വഴുതി വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Uncategorized

സ്‌കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് കാൽ വഴുതി വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.

സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു.ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല.

വലിയ വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയും ഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിലാണ് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

‘ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കില്ല, പിണറായി വിജയന്‍ ഓര്‍ത്താല്‍ നല്ലത്, മോൻസൻ കേസില്‍ ഹൈക്കോടതിയെ സമീപിക്കും: കെ സുധാകരൻ

Aswathi Kottiyoor

വൈക്കത്ത് 13കാരനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു

Aswathi Kottiyoor

ഇന്റര്‍കോളജിയറ്റ് ഗ്രീന്‍സ് ക്വിസ്; ആലക്കോട് മേരിമാത ജേതാക്കള്‍

Aswathi Kottiyoor
WordPress Image Lightbox