24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഓണത്തോടനുബന്ധിച്ച്‌ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത
Uncategorized

ഓണത്തോടനുബന്ധിച്ച്‌ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ്‌ ഉത്സവബത്ത അനുവദിച്ചത്‌. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച്‌ 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുന്നത്.

Related posts

വയനാട്ടിൽ രാഹുല്‍ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ , സിപിഐ ദേശീയ കൗൺസിലിൽ വിമർശനം

Aswathi Kottiyoor

ഹജ്ജിനിടെ കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു

Aswathi Kottiyoor

കയറും മുൻപ് ബസ് മുന്നോട്ടെടുത്തു; സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണു

Aswathi Kottiyoor
WordPress Image Lightbox