24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കേളകത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

കേളകത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരള കേളകം ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി അടയ്ക്കാത്തോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേളകം പഞ്ചായത്ത് സെൻറ് ജോർജ് കൺവെൻഷൻ സെൻറർ ഹാളിൽ വച്ച് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മേരി ലിന ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ,വാർഡ് മെമ്പർ സുനിത വാത്യാട്ട് അധ്യക്ഷത വഹിക്കുകയും, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും,വിനോദ് പി.കെ നന്ദി പറയുകയും ചെയ്തു.

തുടർന്ന് വയോജനങ്ങൾക്ക് അടയ്ക്കാത്തോട് ഗവൺമെൻറ് ഡിസ്പെൻസറിയിലെ യോഗ പരിശീലക ഡോക്ടർ ഡിവിന സി ദിവാകരൻ ബോധവൽക്കരണ ക്ലാസ് നൽകി. ഡോക്ടർ മേരി ലിന ജോസ് ഡോക്ടർ ചാർലി മാത്യു എന്നിവർ ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങളെ പരിശോധിച്ചു. വയോജനങ്ങൾക്കായി സൗജന്യ രക്ത പരിശോധന ഏർപ്പെടുത്തിയിരുന്നു. 65 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അവസാനിച്ചത്.

Related posts

രാജ്യാന്തര അവയവക്കടത്തിൽ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോർണർ നോട്ടീസ് ഇറക്കുo

Aswathi Kottiyoor

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

Aswathi Kottiyoor

ആർ ജെ ലാവണ്യ അന്തരിച്ചു, വിട വാങ്ങിയത് പ്രവാസി മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കി

Aswathi Kottiyoor
WordPress Image Lightbox