24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • രോ​ഗിയായ സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Uncategorized

രോ​ഗിയായ സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. തുടർന്നാണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

വടകരയിൽ ദുരൂഹമായി മരിച്ചത് ആറുപേർ; വില്ലന്‍ മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം

Aswathi Kottiyoor

സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം, 12 പെൺകുട്ടികളുടെ പരാതി, 28കാരനായ ഡോക്ടർ അറസ്റ്റിൽ

Aswathi Kottiyoor

മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കം; മുനമ്പത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox