26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; ‘ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ’
Uncategorized

പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; ‘ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.പിണറായി വിജയൻ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഞാൻ, എന്‍റെ കുടുംബം, എന്‍റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയതുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് തന്‍റെ നാട്ടുകാരനായ പിണറായി വിജയൻ എന്നും കെ സുധാകരൻ പറഞ്ഞു.

പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വെച്ചുകൊണ്ട് ഒരു ദിവസം പോലും ഇനി മുന്നോട്ട് പോകാനാകില്ല. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനത രംഗത്തവരുമെന്നും കെ സുധാകരൻ പറഞ്ഞു.കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു. അഴിമതി നിറഞ്ഞ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണം അവസാനിക്കുന്നതിന്‍റെ വെപ്രാളം ആണ് മുഖ്യമന്ത്രിക്കെന്നും അപായമണി മുഴങ്ങുന്നത് അദ്ദേഹം അറിയുന്നുണ്ടെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.

Related posts

പൗരത്വനിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച , ഏപ്രിൽ 9ന് വീണ്ടും വാദം

Aswathi Kottiyoor

‘ഹവാല പണമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു’; പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പിക്കെതിരെ പരാതിക്കാർ

Aswathi Kottiyoor

പട്ടം, നനഞ്ഞ ചാക്ക്, ടൂത്ത് പേസ്റ്റ്, മുൾട്ടാനി മിട്ടി; കണ്ണീർവാതക പ്രയോഗത്തെ നേരിടാൻ സന്നാഹങ്ങളുമായി കർഷകർ

Aswathi Kottiyoor
WordPress Image Lightbox