22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി; ബന്ധു തടയാൻ ശ്രമിച്ചതോടെ കാറിടിപ്പിച്ചു തെറിപ്പിച്ചു,യുവാക്കൾ അറസ്റ്റിൽ
Uncategorized

പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി; ബന്ധു തടയാൻ ശ്രമിച്ചതോടെ കാറിടിപ്പിച്ചു തെറിപ്പിച്ചു,യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിൽ. ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിൻ്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് ബോണറ്റിൽ ഇട്ടുകൊണ്ട് കാർ മുന്നോട്ടുപോവുകയായിരുന്നു.

കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related posts

‘ചാടുകയോ വീഴുകയോ ചെയ്യാം, ഞെട്ടിക്കുന്ന ചലനങ്ങൾ ഒഴിവാക്കണം’; വളർത്തുമൃഗങ്ങളുമായുള്ള യാത്രകളെ കുറിച്ച് എംവിഡി

Aswathi Kottiyoor

ആരെടാ ഇത് ചെയ്തത്? വിവർത്തനത്തിൽ പിഴവ്, വൈറലായി കർണാടക ഹൈവേയിലെ സൈൻബോർഡ്

Aswathi Kottiyoor

ഉളിക്കൽ കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox