23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സംശയം തോന്നി ആദ്യം 2 സ്ത്രീകളെ പിടികൂടി, അന്വേഷണത്തിൽ 3 പേരെകൂടി ; മോഷണക്കേസിൽ 5 സ്ത്രീകൾ പിടിയിൽ
Uncategorized

സംശയം തോന്നി ആദ്യം 2 സ്ത്രീകളെ പിടികൂടി, അന്വേഷണത്തിൽ 3 പേരെകൂടി ; മോഷണക്കേസിൽ 5 സ്ത്രീകൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകൾ പിടിയിൽ. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെൽവി, പന്തീരാങ്കാവിൽ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കട്ടിംങ് മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു.

മോഷണവസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ ആദ്യം നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് മനസ്സിലായത്. പന്തീരാങ്കാവിലെ വർക് ഷോപ്പിൽ നിന്ന് മോഷ്ടിച്ച കട്ടിം​ഗ് മെഷീനുൾപ്പടെ ഇവരുടെ കയ്യിലുണ്ടായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ മറ്റ് മൂന്ന് പേരെ കൂടി പിടികൂടുകയായിരുന്നു. ഇവരിൽ ചിലർ പന്തീരാങ്കാവിൽ കുറച്ച് കാലങ്ങളായി താമസിച്ചുവരുന്നവരാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Related posts

ലൈഫ് മിഷൻ അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്ക്; അറസ്റ്റ് വൈകുന്നതെന്ത്?’

Aswathi Kottiyoor

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി 19 മൃതദേഹങ്ങൾ കണ്ടെത്തി.

Aswathi Kottiyoor

ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം

Aswathi Kottiyoor
WordPress Image Lightbox