23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ലൈംഗികാതിക്രമ പരാതികൾ മാധ്യമങ്ങളെ അറിയിക്കരുത്; വിചിത്ര സർക്കുലറുമായി നടിക‍ര്‍ സംഘത്തിന്റെ ഐസിസി
Uncategorized

ലൈംഗികാതിക്രമ പരാതികൾ മാധ്യമങ്ങളെ അറിയിക്കരുത്; വിചിത്ര സർക്കുലറുമായി നടിക‍ര്‍ സംഘത്തിന്റെ ഐസിസി


ചെന്നൈ: സ്ത്രീവിരുദ്ധ സർക്കുലറുമായി തമിഴ്നാട്ടിലെ താര സംഘടനായ നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസി. ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി. പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ്‌ സർക്കുലർ തയാറാക്കിത്.

ഇത്തരത്തിൽ വരുന്ന ലൈംഗിക അതിക്രമ പരാതിയിൽ ആദ്യം താക്കീത് നൽകുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംഘടന ഉറപ്പാക്കും.

അതേസമയം, സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാൻ കൊച്ചിയിലെത്തിയ തന്നോട് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.

Related posts

ഇനി എന്തിനാണെന്ന് മനസിലാകുന്നില്ല, എല്ലാം കൃത്യം, ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Aswathi Kottiyoor

യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox