28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മര്‍ദനമേറ്റതായി സൂചന
Uncategorized

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മര്‍ദനമേറ്റതായി സൂചന


തൃശൂര്‍: അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടിൽ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്‍റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Related posts

മന്ത്രി ബംഗ്ലാവ് അറ്റകുറ്റപ്പണിക്ക് അരക്കോടി! മുഖ്യമന്ത്രിയുടെ മരപ്പട്ടിശല്യം പ്രതികരണത്തിന് മുമ്പേ അനുവദിച്ചു

Aswathi Kottiyoor

പ്രശസ്ത ഗായിക പി സുശീലയെ ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

കരഞ്ഞുകൊണ്ടാണ് അവന്‍ ഇന്നലെ വീട്ടിൽ വന്നത്; മാനസികമായി തകർന്നിരിക്കുകയാണ്’: വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox