28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ; മുൻ എസ്പി സുജിത് ദാസിനെതിരെ ​ആരോപണവുമായി സുഹൃത്ത്, ‘ആത്മഹത്യ കുറിപ്പ് മാറ്റി’
Uncategorized

എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ; മുൻ എസ്പി സുജിത് ദാസിനെതിരെ ​ആരോപണവുമായി സുഹൃത്ത്, ‘ആത്മഹത്യ കുറിപ്പ് മാറ്റി’


മലപ്പുറം: എടവണ്ണയിൽ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രം​ഗത്ത്. മരിക്കുന്നതിന് തലേ ദിവസം പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് എടവണ്ണ സ്വദേശി നാസർ പറഞ്ഞു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്.

പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ പറയുന്നു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തിൽ നിന്ന് ചില പേപ്പർ പൊലീസ് കീറി കൊണ്ട് പോയി. ആത്മഹത്യ കുറിപ്പാണ് പൊലീസ് കീറികൊണ്ട് പോയതെന്ന് കരുതുന്നു. ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നും നാസർ പറഞ്ഞു.

Related posts

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും, പരാതി നൽകി

Aswathi Kottiyoor

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

*അസൗകര്യങ്ങളുടെ നടുവിൽ നിന്നും ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ വാടക കെട്ടിടത്തിലേക്ക്*

Aswathi Kottiyoor
WordPress Image Lightbox