28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ബസിനുള്ളിൽ വെച്ച് വധശ്രമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ
Uncategorized

ബസിനുള്ളിൽ വെച്ച് വധശ്രമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ


കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസുകളുടെ സമായക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഇന്നലെ രാവിലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ വെച്ച് ആക്രമണം ഉണ്ടായത്. ബസിന്‍റെ സിസിടിവിയിൽ പതിഞ്ഞ ആക്രണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

രാവിലെ 6.45ന് വടകരയിൽ നിന്ന് പുറപ്പെട്ട് എട്ടരയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയത്. ബസ് സ്റ്റാന്‍ഡിൽ നിര്‍ത്തി നൗഷാദ് പിന്‍സീറ്റിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം നേരത്തെ പരിചയമുള്ള ഷഹീര്‍ നൗഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയിൽ ജാക്കി ലിവര്‍ എടുത്ത് നൗഷാദിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ നൗഷാദ് ബസിനുള്ളിൽ വീണു. ആക്രമണം നടന്നതിന്‍റെ തലേദിവസം ബസ് സര്‍വീസിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.

Related posts

ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor

വയോധികര്‍ക്കായുള്ള കട്ടില്‍ വിതരണത്തെ ചൊല്ലി കോണ്‍ഗ്രസുകാര്‍ തമ്മിലടി; വിവാദം

Aswathi Kottiyoor
WordPress Image Lightbox