ഹണി ട്രാപ്പിലൂടെ 59-കാരനിൽ നിന്നാണ് പ്രതി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്ത ഏഴുപേരിൽ ഒരാളായ എംപി റുബീന (29) പാവപ്പെട്ട വിദ്യാർഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹണി ട്രാപ്പ് നടത്തിയത്. തട്ടിപ്പിനിരയായ പരാതിക്കാരൻ ഒരു ജീവകാരുണ്യപ്രവർത്തകൻ കൂടിയാണ്. റുബീനയുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ പരാതിക്കാരനെ മംഗളൂരുവിലെത്തിച്ചിരുന്നു. അവിടെ ഒരു ഹോട്ടലിൽ കൊണ്ടുപോയാണ് നഗ്നചിത്രം പകർത്തി ചതിയിൽ പെടുത്തിയത്. നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞാണ് പരാതികാരനെ ഭീഷണിപ്പെടുത്തിയിരുന്നത്.
തട്ടിപ്പ് സംഘത്തിന്റെ ഡ്രൈവറാണ് റഫീഖ്. മൊബൈൽഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.