26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കവേ തട്ടി, സൈക്കിളുമായി നടന്നുപോയ വയോധികന് ദാരുണാന്ത്യം
Uncategorized

സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കവേ തട്ടി, സൈക്കിളുമായി നടന്നുപോയ വയോധികന് ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേകോട്ട ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ തൃപ്പൂണിത്തുറ എരൂർ ഓണിയത്ത് ഒ സി ചന്ദ്രൻ ( 74) ആണ് മരിച്ചത്. ബസ് സ്റ്റോപ്പിന് സമീപത്ത് സൈക്കിളുമായി നടന്നു പോകുകയായിരുന്നു ചന്ദ്രൻ. സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വയോധികനെ ബസ് തട്ടിയതിനെ തുടർന്ന് ഇയാൾ ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായിഹിൽപാലസ് പൊലീസ് അറിയിച്ചു.

Related posts

നേരിന്‍റെ തിളക്കമുള്ള ‘കനകരാജ്യം’; റിവ്യൂ

Aswathi Kottiyoor

അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ്

Aswathi Kottiyoor

ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox