25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു
Uncategorized

മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
പൊലീസിന് നേരെ വടികൾ എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പൊലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു.

യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലായി എസ്പി ഓഫീസുകളിലേക്ക് യൂത്ത്കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എറണാകുളത്തും യൂത്ത്കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിന് മുകളിലേക്ക് കയറി മറിച്ചിടാൻ ശ്രമം നടത്തിയതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ ചെരുപ്പെറിഞ്ഞു.

അതേസമയം, സ‍ർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. പാറമേക്കാവ് ഹാളിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി അജിത് കുമാ‍ർ പോയെന്നും ഒരു മണിക്കൂർ സംസാരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയെ കാണാൻ പോയ പി വി അൻവർ പോയത് പോലെയല്ല തിരിച്ചുവന്നത്. രണ്ടു മാലയുമായി പോകാമായിരുന്നു. ഒന്ന് ശശിക്കും ഒന്ന് എഡിജിപിക്കും ഇട്ട് കൊടുക്കാമായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച. ബിജെപിയുടെ ലക്ഷ്യം സാധിച്ചു തരാം എന്ന വാക്കാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഒരു മിനിറ്റ് പോലും സുജിത് ദാസിനെ സർവീസിൽ നിലനിർത്താനാവില്ല. എന്തൊരു ഫോൺ സംഭാഷണമായിരുന്നു അത്. അൻവറിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണം. ആരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് നിയമപരമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞിരുന്നു.

Related posts

കേരളത്തിന് വന്ദേഭാരത്?; 25ന് പ്രധാനമന്ത്രി എത്തുമ്പോള്‍ ഉദ്ഘാടനത്തിന് നീക്കം

Aswathi Kottiyoor

കെ എസ് യു-പൊലീസ് സംഘർഷം, നിരവധിപ്പേർക്ക് പരിക്ക്, അറസ്റ്റ്; നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം

Aswathi Kottiyoor

പാലക്കാട് റെയില്‍വെ ഡിവിഷൻ അടച്ചു പൂട്ടാൻ നീക്കമെന്ന പ്രചാരണം; വിശദീകരണവുമായി ഡിആര്‍എം

Aswathi Kottiyoor
WordPress Image Lightbox