കേളകം: പൊയ്യമല കമ്പിപ്പാലം റോഡിൽ ബാവലി പുഴയിൽ മാലിന്യം തള്ളുന്നതായി പരാതി. പ്ലാസ്റ്റിക് കുപ്പികൾ, പഴയ തുണികൾ, അറവ് മാലിന്യങ്ങൾ എന്നിവ ചാക്കിലാക്കി റോഡിൽ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ ആണുള്ളത്. നൂറുകണക്കിനാളുകൾ വീട്ടാവശ്യത്തിനായി വെള്ളം ഉപയോഗിക്കുന്ന ഈ പുഴയിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നും പ്രദേശവാസികൾ പറയുന്നു.
- Home
- Uncategorized
- പൊയ്യമല കമ്പിപ്പാലം റോഡിൽ ബാവലി പുഴയിൽ മാലിന്യം തള്ളുന്നതായി പരാതി