25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്; ഉത്തരവിട്ടത് തിരുവനന്തപുരം പോക്സോ കോടതി
Uncategorized

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്; ഉത്തരവിട്ടത് തിരുവനന്തപുരം പോക്സോ കോടതി

തിരുവനന്തപുരം: മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ പീഡിപ്പിക്കുകയായിരുന്നു.

അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത പറയുന്നത്. ചൈൽഡ് ലൈൻ വഴി പൊലീസിൽ പരാതിയെത്തി. തുടർന്ന് കേസെടുത്ത് ഒരു വർഷ ത്തിനുള്ളിൽ തന്നെ പ്രതി ശിക്ഷക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി അറസ്റ്റ് ചെയ്തത് മുതൽ റിമാൻഡിൽ തുടരുകയാണ്.

Related posts

കൊല്ലത്ത് സൈനികനെ തടഞ്ഞുനിർത്തി മർദിച്ച് പിന്നിൽ പിഎഫ്ഐ എന്നെഴുതി

Aswathi Kottiyoor

നിർണായക നീക്കവുമായി ഡി.കെ ശിവകുമാർ: ബംഗളൂരുവിലേക്ക് എത്താൻ എം.എൽ.എമാർക്ക് നിർദേശം

Aswathi Kottiyoor

ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം: വനം മന്ത്രി

Aswathi Kottiyoor
WordPress Image Lightbox