2018 ഫെബ്രുവരി 24 നാണ് ആലുവ എടത്തല സ്വദേശികളായിരുന്ന സുനിൽകുമാറിന്റെയും,എൻ ആർ രഞ്ജിത്തിന്റെയും ,കെ എൻ രഞ്ജിത്തിന്റെയും ജീവിതം കീഴ്മേൽ മറിഞ്ഞത്. ജോലി പോയി, പണിയെടുക്കാനുള്ള ആരോഗ്യവും യുവാക്കൾക്ക് നഷ്ടമായി. രഞ്ജിത്തിന്‍റെ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വാടകയ്ക്കെടുത്ത കാർ തിരികെ നൽകാനാണ് മൂവരും അന്ന് എടത്തലയിലുള്ള ഷിഹാബിന്റെ വീട്ടിലെത്തിയത്. അന്ന് എറണാകുളം റൂറൽ നാർക്കോട്ടിക് എഎസ്പി ആയിരുന്ന സുജിത് ദാസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഷിബാബിൻ്റെ വീടിൻ്റെ ഗേറ്റ് മുതൽ ക്രൂരമായി മർദ്ദിച്ച് സ്റ്റേഷനിലെത്തിച്ചു. ചുമത്തിയത് കള്ളക്കേസെന്നാണ് യുവാക്കളുടെ പരാതി.
- Home
- Uncategorized
- കള്ളക്കേസ് ചുമത്തി മർദ്ദിച്ച് അവശരാക്കി, 3 യുവാക്കളുടെ ജീവിതം തകർത്തു; സുജിത്ത് ദാസിനെതിരെ പരാതി ഹൈക്കോടതിയിൽ