30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Uncategorized

ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവ ദിവസം സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനിൽ മറ്റൊരാൾ സിവിൽ തർക്കം ഉന്നയിച്ച് പരാതി നൽകിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്.

നെടുമങ്ങാട് ഡി.വൈ.എസ്.പി യിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായി ഡിവൈഎസ്‍പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് ഈ പരാതി അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

Related posts

മണിപ്പൂര്‍ വെടിവെപ്പ്; കൊലപാതക ശ്രമത്തിന് യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

Aswathi Kottiyoor

പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

Aswathi Kottiyoor

അടയ്ക്കാത്തോട് കരിയംകാപ്പിൽ നിന്ന് പിടികൂടിയ കടുവ എൻ ടി സി എയുടെ ലിസ്റ്റിൽ ഇല്ലാത്തത്

Aswathi Kottiyoor
WordPress Image Lightbox