22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ‘പച്ച, മഞ്ഞ, ചുവപ്പ്’, റോഡ് മുഴുവൻ കാറിൽ നിന്നും കളർ പുക; അതിര് വിട്ട് കോഴിക്കോട് യുവാക്കളുടെ കല്യാണയാത്ര
Uncategorized

‘പച്ച, മഞ്ഞ, ചുവപ്പ്’, റോഡ് മുഴുവൻ കാറിൽ നിന്നും കളർ പുക; അതിര് വിട്ട് കോഴിക്കോട് യുവാക്കളുടെ കല്യാണയാത്ര

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു. പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു. കാറിൽ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related posts

സ്വര്‍ണം ചരിത്രവിലയില്‍; ഇനി ആര്‍ക്കും കൈപൊള്ളും… സാധാരണക്കാരന് അപ്രാപ്യം

Aswathi Kottiyoor

രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

കാരുണ്യ ഫാർമസി 
24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌.* തിരുവനന്തപുരം

Aswathi Kottiyoor
WordPress Image Lightbox