21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് മാത്രമല്ല മറ്റ് ചിലർക്കും പങ്കുണ്ട്; തിരുവമ്പാടി ദേവസ്വം
Uncategorized

പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് മാത്രമല്ല മറ്റ് ചിലർക്കും പങ്കുണ്ട്; തിരുവമ്പാടി ദേവസ്വം

തൃശൂർ: തൃശൂർ പൂരത്തിലെ അനിഷ്ട സംഭവത്തിന്‌ പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റ് ചിലരുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്കുമാർ. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിൽ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു.

തൃശൂർ പൂരം കലക്കിയതിൽ എഡിജിപി എം ആർ അജിത് കുമാറിന് നിർണ്ണായക പങ്കുണ്ടെന്ന പി വി അൻവറിന്റെ ആരോപണത്തെ തുടർന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എഡിജിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കൽ. സംഭവത്തിൽ ജുഡീഷ‍്യൽ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ പറഞ്ഞു. പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഡീൽ ആണെന്നും മുരളീധരൻ വ്യക്തമാക്കി.

അതേ സമയം തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും പറഞ്ഞ് സിപിഐ നേതാവ് വി എസ് സുനിൽ കുമാറും രംഗത്തെത്തി. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വി എസ് സുനിൽ കുമാറിന്റെ പ്രതികരണം. പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് കൃത്യവിലോപം സംഭവിച്ചിട്ടുണ്ടെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു. പൂരം വിവാദത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിരുന്നില്ല. ഈ റിപ്പോർട്ട് പുറത്ത് വിടാൻ ഉടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.

Related posts

ഒപ്പം’ സൗഹൃദ സംഗമം നടത്തി

Aswathi Kottiyoor

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

Aswathi Kottiyoor

അട്ടിമറി വീരന്മാർ ഇന്ന് നേർക്കുനേർ; ഇരു ടീമിനും ജയം നിർണായകം

Aswathi Kottiyoor
WordPress Image Lightbox