28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; എട്ട് ജില്ലകൾക്ക് മുന്നറിയിപ്പ്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
Uncategorized

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; എട്ട് ജില്ലകൾക്ക് മുന്നറിയിപ്പ്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട്

02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

കരിഞ്ഞ പ്ലാവിനെ ചൊല്ലി വിവാദം; ഷാജി മോൻ ജോർജിനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

Aswathi Kottiyoor

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

Aswathi Kottiyoor

‘തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം, മണിക്കൂറുകള്‍ ചുറ്റിത്തിരിഞ്ഞു, മയക്കുവെടിയേറ്റു’: കര്‍ണാടക വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox