28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കനത്ത മഴയും കാറ്റും; റോഡിന് കുറുകെ വൻമരം കടപുഴകി വീണ് മതിൽ തകർന്നു, വൈദ്യുത പോസ്റ്റുകളൊടിഞ്ഞ് നാശനഷ്ടം
Uncategorized

കനത്ത മഴയും കാറ്റും; റോഡിന് കുറുകെ വൻമരം കടപുഴകി വീണ് മതിൽ തകർന്നു, വൈദ്യുത പോസ്റ്റുകളൊടിഞ്ഞ് നാശനഷ്ടം


മാന്നാർ: കനത്ത കാറ്റിലും മഴയിലും റോഡിനു കുറുകെ വൻമരം കടപുഴകി വീണു മതിൽ തകർന്നു. അഞ്ച് വൈദ്യൂത പോസ്റ്റുകൾ ഒടിഞ്ഞു. ലൈനുകൾ പൊട്ടിവീണു. വൈദ്യുതി വിതരണ സംവിധാനങ്ങൾ തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. വലിയ ശബ്ദത്തോടെ ഇന്ന് ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും വൻ മരം കടപുഴകി വീണതിനെ തുടർന്ന് വീടിന്റെ മതിൽ തകരുകയും അഞ്ചോളം വൈദ്യുത തൂണുകൾ ഒടിയുകയും ചെയ്തു.

മാന്നാർ യൂണിയൻ ബാങ്ക്- കുരട്ടിക്കാട് തട്ടാരുകാവ് റോഡിനു കുറുകെ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സ്വകാര്യ വ്യക്തിയുടെ വീടിനു മുമ്പിൽ നിന്ന വലിയ മരം കടപുഴകി വീണത്. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും നിരന്തരം കടന്നു പോകുന്ന റോഡ് ആ സമയം വിജനമായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കെ.എസ്.ഇ.ബി ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചുവട് ദ്രവിച്ച് നിന്ന മരം വീടിന്റെ മതിൽ തകർത്ത് എതിർ വശത്തുള്ള വീടിന്റെ മതിലിൽ തട്ടി റോഡിനു കുറുകെ വീണ് കിടന്നതിനാൽ ഗതാഗത തടസവുമുണ്ടായി. വൈകിട്ടോടെ മരം മുറിച്ചു നോക്കിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഭാഗികമായിട്ടാണ് ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഒടിഞ്ഞ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ച് ഇന്ന് ഉച്ചയോടെ വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Related posts

ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് യുവതി

Aswathi Kottiyoor

ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി

Aswathi Kottiyoor

യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox