28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറിയതിൽ വഴിത്തിരിവ്; കുഞ്ഞിനെ വിറ്റുവെന്ന് മൊഴി, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
Uncategorized

ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറിയതിൽ വഴിത്തിരിവ്; കുഞ്ഞിനെ വിറ്റുവെന്ന് മൊഴി, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ


ആലപ്പുഴ:ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചേര്‍ത്തല പൊലീസ് കേസെടുത്ത് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ പറഞ്ഞു. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. യുവതിക്ക് ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയതായി പറയുന്നത്.

കസ്റ്റഡിയിലെടുത്ത യുവതിയെയും സുഹൃത്തിനെയും ചേര്‍ത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കൊലപാതകമാണോ, പൈസയ്ക്ക് വിറ്റത് ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞശനിയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചത്. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലെത്തിയത്.

ഇതിനുശേഷം പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് ജനപ്രതിനിധിയെ ആശാവര്‍ക്കര്‍ വിവരം അറിയിക്കുകയായിരുന്നു. ജനപ്രതിനിധി അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നിയവിരുദ്ധമായി കൈമാറിയതായി കണ്ടെത്തിയത്.

Related posts

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

Aswathi Kottiyoor

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

പീഡനക്കേസ്: ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox