കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റു. നഴ്‌സിംഗ് ഒഫീസർക്കും അസിസ്റ്റന്റിനുമാണ് മർദ്ദനമേറ്റത്. ചികിത്സക്കെത്തിയ രോഗിയെ മർദിക്കുന്നത് തടഞ്ഞ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മർദിച്ച യുവതിയെയും ആൺ സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.