24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്; മുറിവാലൻ കൊമ്പൻ ചരിഞ്ഞു.
Uncategorized

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്; മുറിവാലൻ കൊമ്പൻ ചരിഞ്ഞു.

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് ചക്കക്കൊമ്പനും മുറിവാലൻക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. ഇതെത്തുടർന്നു മുറിവാലന്റെ പിൻഭാഗത്ത് 15 ഓളം മുറിവുകളുണ്ടായിരുന്നു.

മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അനുരാജിന്റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. ഇതിനു പിന്നാലെ ഇന്നു പുലർച്ചെയാണ് മുറിവാലൻ ചരിഞ്ഞത്

Related posts

കൊപ്പം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി; അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് അംഗവും

Aswathi Kottiyoor

സുഡാനിൽ നിന്നുള്ള കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും; ഇന്നലെ എത്തിയ ആദ്യസംഘത്തിൽ 19 മലയാളികൾ

Aswathi Kottiyoor

20+20=20! എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും അധ്യാപകന്‍റെ കണക്ക് തെറ്റി; ബാലാവകാശ കമ്മീഷന് പരാതി

Aswathi Kottiyoor
WordPress Image Lightbox