22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ‘വയനാട് കരകയറുന്നു’; വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണം: രാഹുൽ ഗാന്ധി
Uncategorized

‘വയനാട് കരകയറുന്നു’; വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണം: രാഹുൽ ഗാന്ധി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സന്തോഷമാണെന്നും മഴ മാറിയാല്‍ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖാന്തരം ചേര്‍ന്ന യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു.

‘ടൂറിസ്റ്റുകളെ എത്തിക്കാന്‍ കൂട്ടായ ശ്രമം അത്യാവശ്യമാണ്. ഒരു പ്രത്യേക പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാട് അതിമനോഹര സ്ഥലമായി തുടരുന്നു. രാജ്യത്തേയും ലോകത്തേയും വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ വയനാട് ഒരുങ്ങുന്നു. മുന്‍കാലങ്ങളിലെ പോലെ വയനാടിനെ പിന്തുണയ്ക്കാന്‍ ഒരിക്കല്‍ കൂടി ഒരുമിക്കാം,’ അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related posts

94.41 % കാർഡ്‌ ഉടമകളും ഓണക്കിറ്റ്‌ വാങ്ങി

Aswathi Kottiyoor

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും.*

Aswathi Kottiyoor

പിരിയുന്നതിനു മുൻപ് സുധി ഒരാഗ്രഹം പറഞ്ഞു; കൊല്ലം സുധിയുടെ ഓര്‍മകളില്‍ ടിനി ടോം

Aswathi Kottiyoor
WordPress Image Lightbox