23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • രഹസ്യ വിവരം; കോളേജ് വനിതാ ഹോസ്റ്റലിൽ അടക്കം 500 പൊലീസുകാര്‍ ചേര്‍ന്ന് റെയ്ഡ്, ചെന്നൈയിൽ മയക്കുമരുന്ന് വേട്ട
Uncategorized

രഹസ്യ വിവരം; കോളേജ് വനിതാ ഹോസ്റ്റലിൽ അടക്കം 500 പൊലീസുകാര്‍ ചേര്‍ന്ന് റെയ്ഡ്, ചെന്നൈയിൽ മയക്കുമരുന്ന് വേട്ട


ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിലായിരുന്നു നടപടി. 500-ലധികം പോലീസ് ഉദ്യോഗസ്ഥർ അണിനിരന്നായിരുന്നു ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. രാവിലെ ചെങ്കൽപട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവും ലഹരി ഗുളികകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related posts

അടൂർ;കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Aswathi Kottiyoor

ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox