23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • മദ്യപാനത്തെ തുടർന്നുള്ള തർക്കം, ഉറങ്ങിക്കിടന്ന മകനെ കുത്തികൊന്നു; അച്ഛൻ കസ്റ്റഡിയിൽ
Uncategorized

മദ്യപാനത്തെ തുടർന്നുള്ള തർക്കം, ഉറങ്ങിക്കിടന്ന മകനെ കുത്തികൊന്നു; അച്ഛൻ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം ചെയ്ത ബിജു എന്ന ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

Aswathi Kottiyoor

*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും*

Aswathi Kottiyoor

പ്രാർത്ഥനകൾ വിഫലം: മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox