22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ആലപ്പുഴയിൽ യുവാവിനെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് ഒളിവിൽ
Uncategorized

ആലപ്പുഴയിൽ യുവാവിനെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് ഒളിവിൽ


ആലപ്പുഴ: ആലപ്പുഴ അരൂർ എരമല്ലൂരിൽ 26 കാരനെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ജയകൃഷ്ണൻ കോട്ടയത്ത് നിന്ന് നാടുകടത്തപ്പെട്ട കാപ്പാ കേസ് പ്രതിയാണ്. തുടർന്നാണ് ഇയാൾ അരൂരിൽ എത്തുന്നതും പൊറോട്ട കമ്പനിയിൽ ജോലിക്ക് കയറുന്നതും. എരമല്ലൂരിലെ ത്രീസ്റ്റാർ പൊറോട്ട കമ്പനിയിലെ സപ്ലയർ കം ഡ്രൈവറാണ് ജയകൃഷ്ണൻ. ഇയാളുടെ സഹപ്രവർത്തകനും സുഹൃത്തുമാണ് പ്രേംജിത്ത്.

Related posts

ചക്രവാതച്ചുഴി: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, പൊലീസ് നോക്കി നിൽക്കെ സ്ത്രീകളുടെ കൂട്ടയടി

Aswathi Kottiyoor

ഇരുന്ന് പഠിക്കാം, ഓണപരീക്ഷ ദേ ഇങ്ങെത്തി! തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; സെപ്തംബ‍ർ 3 മുതൽ 12 വരെ

Aswathi Kottiyoor
WordPress Image Lightbox