23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സംവിധായകനെതിരെ പരാതി; നടി ശ്രീദേവികയുടെ മൊഴിയെടുത്തു, അമ്മയ്ക്ക് നൽകിയ പരാതിയിലെ കാര്യങ്ങൾ പറഞ്ഞുവെന്ന് നടി
Uncategorized

സംവിധായകനെതിരെ പരാതി; നടി ശ്രീദേവികയുടെ മൊഴിയെടുത്തു, അമ്മയ്ക്ക് നൽകിയ പരാതിയിലെ കാര്യങ്ങൾ പറഞ്ഞുവെന്ന് നടി


ദുബായ്: സംവിധായകനെതിരെ പരാതി നൽകിയ നടി ശ്രീദേവികയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കാൾ വഴി ഓൺലൈൻ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞതായി ശ്രീദേവിക അറിയിച്ചു. അമ്മയിൽ നൽകിയ പരാതികളിൽ സർക്കാർ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നടി ശ്രീദേവിക നേരത്തെ പറഞ്ഞിരുന്നു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളിൽ പ്രതിഫലം നൽകാത്തതും കാട്ടിയായിരുന്നു ശ്രീദേവിക 2018ൽ നൽകിയ പരാതി. രാജ്യത്തിന് പുറത്തായതിനാൽ ഇമെയിൽ വഴിയാണ് നടി നിലപാടറിയിച്ചത്.

തുളസീദാസ് സംവിധാനം ചെയ്ത ‘അവൻ ചാണ്ടിയുടെ മകൻ’ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ തുടർച്ചയായി രാത്രികളിൽ കതകിൽ മുട്ടിയതിനെതിരെയായിരുന്നു പ്രധാന പരാതി. 2006ലായിരുന്നു സംഭവം. സംവിധായകനാണെന്ന് റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ മനസ്സിലായി. പേടിച്ച് റൂം മാറിയതിന് പിന്നാലെ സിനിമയിലെ തന്റെ സീനുകളും ഡയലോഗുകളും സംവിധായകൻ വെട്ടിക്കുറച്ചു. പിന്നെയും ചില സിനിമകളിലഭിനയിച്ചു. അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ് സിനിമയ്ക്ക് മുൻപ് പ്രൊഡക്ഷൻ കൺട്രോളർമാർ പലരും ചോദിക്കുക. സിനിമകളിലഭിനയിച്ച പലതിലും പ്രതിഫലം ഇനിയും കിട്ടിയിട്ടില്ല. ഇക്കാര്യം അമ്മ നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അന്നത്തെ സെക്രട്ടറിയെ അറിയിച്ചപ്പോൾ കരിയറിനെ ബാധിക്കുമെന്നായിരുന്നു മറുപടി.

2018ൽ നടി അമ്മ അസോസിയേഷനിൽ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ഈ മാസം 20നും പരാതി നൽകി.
നിലവിൽ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നാണ് ശ്രീദേവിക പറഞ്ഞു. അമ്മ ഇനിയെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെ കണ്ണു തുറന്ന് കാണണമെന്നും പിന്തിരിഞ്ഞോടരുതെന്നും പ്രസ്താവനയിൽ ശ്രീദേവിക പറഞ്ഞു.

Related posts

ഷെയർ ചാറ്റ് വഴി പരിചയം; യുവതിയിൽ നിന്ന് രണ്ട് കോടി തട്ടി, യുവാവ് പിടിയിൽ

Aswathi Kottiyoor

സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം*

Aswathi Kottiyoor

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox