ദില്ലി:ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. തകരാറിലായ ഹെലികോപ്റ്റർ നന്നാക്കുന്നതിനായി വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
വീണ ഹെലികോപ്റ്ററിൽ ആരും ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ തകരാറിലായ ഹെലികോപ്റ്റർ അൺലോഡ് ചെയ്യേണ്ടി വരികയായിരുന്നുവെന്നും ജനവാസമേഖലയിലല്ല ഹെലികോപ്റ്റർ വീണത്, ആർക്കും പരിക്കില്ലെന്നും വ്യോമസേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിലൂടെയെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.