21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • അങ്കമാലി യാഡിലെ അറ്റകുറ്റപണി; രണ്ട് ട്രെയിനുകൾ പൂർണ്ണമായും 4‌ സർവീസുകൾ ഭാഗികമായും റദ്ദാക്കി
Uncategorized

അങ്കമാലി യാഡിലെ അറ്റകുറ്റപണി; രണ്ട് ട്രെയിനുകൾ പൂർണ്ണമായും 4‌ സർവീസുകൾ ഭാഗികമായും റദ്ദാക്കി

അങ്കമാലി റെയിൽവേ യാർഡിലെ നിർമാണ പ്രവർത്തങ്ങളെ തുടർന്ന് നാളത്തെ (സെപ്റ്റംബർ 1ന്) ട്രെയിൻ സർവീസുകളിൽ ക്രമീകരണം. രണ്ട് ട്രെയിൻ സർവീസുകൾ പൂർണ്ണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. ട്രെയിൻ നമ്പർ 06797 പാലക്കാട് – എറണാകുളം ജം​ഗ്ഷൻ മെമു, ട്രെയിൻ നമ്പർ 06798 എറണാകുളം ജം​ഗ്ഷൻ – പാലക്കാട് മെമു എന്നിവയാണ് പൂർണ്ണമായും റദ്ദാക്കിയത്.

ഓഗസ്റ്റ് 31 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. നാളെ തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ടൗണിൽ‍ യാത്ര നിർത്തും. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16308 കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

Related posts

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റില്‍; ആസ്പത്രി സംരക്ഷണ നിയമം ചുമത്തി –

Aswathi Kottiyoor

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പുറകോട്ടെടുത്തു: ബാങ്ക് മാനേജറുടെ കാര്‍ തോട്ടിലേക്ക് വീണു

Aswathi Kottiyoor

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox