28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്
Uncategorized

ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്

കോഴിക്കോട്: നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം.

അതിനിടെ, മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.

Related posts

ഉരുള്‍പൊട്ടലില്‍ നാശമെത്ര നഷ്ടമെത്ര; കണക്കുകള്‍ക്കായി ഇനിയും കാത്തിരിക്കണം

Aswathi Kottiyoor

അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല’; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Aswathi Kottiyoor

ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

Aswathi Kottiyoor
WordPress Image Lightbox