21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു
Uncategorized

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു


കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായ നന്ദഗോപാലന്‍ (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. മറ്റു രണ്ടുപേരെ കൂടി നായ ആക്രമിച്ചെങ്കിലും അവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നന്ദഗോപാലന്റെ കാലില്‍ മുട്ടിന് താഴെയായി രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. മകനെ സ്‌കൂളിലേയ്ക്ക് വിടാനായി സ്റ്റാന്‍ഡിന് സമീപം ഇറക്കിയതായിരുന്നുവെന്നും പെട്ടെന്ന് നായ കാലിൽ കടിക്കുകയായിരുന്നുവെന്നും നന്ദഗോപാലന്റെ അച്ഛന്‍ പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനെയും സ്റ്റാന്റ് പരിസരത്ത് വെച്ച് തന്നെയാണ് നായ കാലിന് കടിച്ചത്. പിന്നീട് ദിയയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്നും നഗരസഭ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts

ഡിസംബറോടെ കേരളത്തിന്‍റെ കട പൂട്ടുന്ന അവസ്ഥ,അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

Aswathi Kottiyoor

കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യയിൽ വ്യാപകനാശം; മണാലിയിൽ 200ൽ അധികം പേർ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox