23 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഭിന്നശേഷിയുള്ള 17കാരിയോട് ലൈം​ഗികാതിക്രമം, ഭീഷണി; പാലക്കാട് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
Uncategorized

ഭിന്നശേഷിയുള്ള 17കാരിയോട് ലൈം​ഗികാതിക്രമം, ഭീഷണി; പാലക്കാട് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ


പാലക്കാട്: ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പാലാരി ആലങ്ങാട് പൂപ്പറ്റ വീട്ടിൽ ശെൽവകുമാർ(38)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 75 ശതമാനത്തോളം ഭിന്നശേഷിയുള്ള 17 കാരിയെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

ഇതിന് മുൻപുള്ള ദിവസങ്ങളിലും ഇയാൾ നഗ്നത കാണിച്ച് കുട്ടിയെ അപമാനിക്കുകയും പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് ശെൽവകുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയതു.

Related posts

കടത്തിണ്ണയിൽ ഉറങ്ങിയ ബാലിക, ദത്തെടുത്ത ശേഷം പീഡനം; മലയാളം അറിയാത്ത കുട്ടി,

Aswathi Kottiyoor

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുത്; മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി

Aswathi Kottiyoor

ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ, ‘ഭക്തവത്സല’നെ പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox